ബി സന്ധ്യക്ക്‌ ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി

By Staff Reporter, Malabar News
Dr. B sandhya
Ajwa Travels

തിരുവനന്തപുരം: ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡി​ജി​പി​ പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി​യാ​യി തന്നെ തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാങ്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് സർക്കാരിന് കത്ത് നൽകിയിരുന്നു. പോലീസ് മേധാവി നിയമനത്തിൽ സീനിയോറിറ്റി മറികടന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്.

എഡിജിപിയായിരുന്ന അനിൽകാന്തിനെ പുതുതായി ഡിജിപി പദവി നൽകിയാണ് സംസ്‌ഥാന പോലീസ് മേധാവിയായി നിയമിച്ചത്. സ​ന്ധ്യ​ക്ക് ല​ഭി​ക്കേ​ണ്ട ഡി​ജി​പി റാങ്കാണ് അ​നി​ല്‍​കാ​ന്തി​ന് നൽകിയത് എന്നായിരുന്നു പ്രധാന ആക്ഷേപം. ഇ​തോ​ടെ ജൂനിയറായ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാങ്കും എ​ന്ന സ്‌ഥി​തി​യാ​യി. സുദേഷ് കുമാർ, ബി സന്ധ്യ എന്നിവർ ഡിജിപി അനിൽകാന്തിനെക്കാൾ സീനിയറായിരുന്നു.

Read Also: ബീഫുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം; ബിജെപി മാപ്പ് പറയണമെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE