സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ

By News Desk, Malabar News
Annie Raja
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു.

ഇതിനായി ആർഎസ്എസ് ഗ്യാങ് പോലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. പോലീസുകാരുടെ അനാസ്‌ഥ കൊണ്ട് പല മരണവും സംഭവിക്കുന്നത്. ദേശീയ തലത്തിൽ പോലും നാണക്കേടാണിത്. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ആറ്റിങ്ങലിലെ സംഭവത്തിൽ പോലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പോലീസ് മേധാവി നടത്തുന്നത്? സ്‍ത്രീകൾക്കായി പ്രത്യേക വകുപ്പും സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും കത്ത് നൽകും. പോലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Read Also: തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്‌ച; വികെ മധുവിനെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE