പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി

By News Desk, Malabar News
Malabarnews_kerala police
Representational image
Ajwa Travels

തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാന പോലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിവിഷൻ തുടങ്ങുമെന്നും സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്സ് പദ്ധതി 197 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

National News: യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE