കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തി. വാർത്ത ഫേസ്ബുക്കിൽ പങ്ക് വെച്ച് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നുമാണ് ഉമേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ. കോവിഡ് കാലത്ത് പോലീസിന്റെ പിഴ ചുമത്തലിനെതിരെ ആയിരുന്നു ഉമേഷിന്റെ ലേഖനം. ഫേസ്ബുക് പോസ്‌റ്റുമായി ബന്ധപ്പെട്ട് നേരത്തെയും ഉമേഷിനെതിരെ നടപടി എടുത്തിരുന്നു.
Malabar News: കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി; ബീച്ചുകളിൽ ആളുകളുടെ ഒഴുക്ക്