Sat, Feb 7, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ; പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി

മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള...

മയക്കുമരുന്നിന്റെ രഹസ്യ കേന്ദ്രമായി കാസർഗോഡ്; ആവശ്യക്കാർ നിരവധി

കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്‌ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്‌റ്റിലായത്‌. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്‌സിലുമാണ് പോലീസ് പരിശോധന...

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ...

എടയ്‌ക്കൽ ഗുഹയുടെ സംരക്ഷണം; വിദ്ഗധ സംഘം പഠനം നടത്തി

അമ്പലവയൽ: എടയ്‌ക്കൽ ഗുഹയെ കുറിച്ചു പഠനം നടത്താൻ നിയോഗിച്ച വിദഗ്‌ധ സംഘം ഗുഹയിൽ സന്ദർശനം നടത്തി. നിലവിലെ എടയ്‌ക്കൽ ഗുഹയുടെ സ്‌ഥിതി വിലയിരുത്തുന്നതിനാണ് വിദഗ്‌ധ സമിതി ചെയർമാൻ സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ്...

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ചേളന്നൂരിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ്‌ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. കക്കോടി പുത്തലത്ത് കുലവൻ കാവിൽ വെച്ചാണ് സംഭവം. ശനിയാഴ്‌ച വൈകീട്ടോടെ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ്...

നിലമ്പൂർ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും; വികസനം അതിവേഗം

അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും. ഇതോടെ വികസനം അതിവേഗത്തിലാകുമെങ്കിലും നിലമ്പൂർ പാതയുടെ പ്രധാന ആകർഷണമായ കാനനഭംഗിക്ക് കോടാലി വീഴും. വൈദ്യുതക്കാലുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം വാടാനാംകുർശിയിൽ...

കാരയാട് അപകടം പതിവാകുന്നു; ഹമ്പ് നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ

കാരയാട് : ഇരിങ്ങത്ത്- നടുവണ്ണൂർ റോഡിൽ കാരയാട് തറമ്മലങ്ങാടിയിൽ എഎംഎൽപി സ്‌കൂൾ, നഴ്‌സറി സ്‌കൂൾ, മദ്രസ എന്നിവ സ്‌ഥിതിചെയ്യുന്ന സ്ഥലത്ത് അശാസ്‌ത്രീയമായി നിർമിച്ച ഹമ്പുകാരണം അപകടം പതിവാകുന്നു. നിർമാണത്തിലെ അപാകമാണ് അപകടത്തിന് പ്രധാനകാരണം. ഹമ്പിന്...

ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി

പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്‌ചയാണ്...
- Advertisement -