കാരയാട് അപകടം പതിവാകുന്നു; ഹമ്പ് നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ

By News Desk, Malabar News
school bus accident
Ajwa Travels

കാരയാട് : ഇരിങ്ങത്ത്- നടുവണ്ണൂർ റോഡിൽ കാരയാട് തറമ്മലങ്ങാടിയിൽ എഎംഎൽപി സ്‌കൂൾ, നഴ്‌സറി സ്‌കൂൾ, മദ്രസ എന്നിവ സ്‌ഥിതിചെയ്യുന്ന സ്ഥലത്ത് അശാസ്‌ത്രീയമായി നിർമിച്ച ഹമ്പുകാരണം അപകടം പതിവാകുന്നു. നിർമാണത്തിലെ അപാകമാണ് അപകടത്തിന് പ്രധാനകാരണം.

ഹമ്പിന് മുകളിലെ വെള്ളപ്പെയിന്റ്‌ മാഞ്ഞുപോയ സ്‌ഥിതിയിലാണ്. പലതവണ നാട്ടുകാർ ഇതിനുമുകളിൽ പെയിന്റടിച്ചെങ്കിലും മാസങ്ങൾക്കൊണ്ട് അതൊക്കെ മാഞ്ഞുപോവുകയായിരുന്നു. കൊയിലാണ്ടി കൊല്ലം ഭാഗങ്ങളിലൊക്കെ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുളള വാഹനങ്ങൾ ഈ വഴിയിലൂടെയാണു തിരിച്ചുവിടുന്നത്.

ഹമ്പ് ശാസ്‌ത്രീയമായി പുനർനിർമിക്കുകയും സീബ്രാ ലൈൻ വരയ്‌ക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും പ്രധാന ആവശ്യം.

Also Read: കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE