തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽസി പാഠഭാഗം ഫെബ്രുവരി ആദ്യവാരവും പ്ളസ് ടു പാഠഭാഗം ഫെബ്രുവരി അവസാനവാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ- ഓൺലൈൻ ക്ളാസുകൾ ക്രമീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ഫോക്കസ് ഏരിയ നിശ്‌ചയിച്ചതായും അറിയിച്ചു.
വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ളാസുകൾക്ക് ഓഫ്‌ലൈൻ ക്ളാസുകൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കുന്നത് മുൻകരുതൽ എന്ന നിലയിലാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇത് ബാധകമാണ്; മന്ത്രി പറഞ്ഞു.
ഡിജിറ്റൽ- ഓൺലൈൻ ക്ളാസുകളുടെ സമയക്രമം പുനഃക്രമീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. 35 ലക്ഷത്തോളം കുട്ടികളാണ് വീട്ടിലിരുന്ന് ക്ളാസിൽ പങ്കെടുക്കുക.
‘സ്‌കൂളിൽ വരുന്ന 10, 11, 12 ക്ളാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. വാക്‌സിനേഷൻ കണക്കുകൾ സ്‌കൂൾതലത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ്- വിക്‌ടേഴ്സ് പുതിയ പോർട്ടൽ ആരംഭിക്കും’, വിദ്യാഭ്യാസമന്ത്രി വ്യക്‌തമാക്കി.
Most Read: ‘അവർ ഞങ്ങളുടെ ഭാഗമല്ല’; സംയുക്‌ത കിസാന്‍ മോര്‍ച്ച