കോഴിക്കോട്: ചേളന്നൂരിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ്‌ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. കക്കോടി പുത്തലത്ത് കുലവൻ കാവിൽ വെച്ചാണ് സംഭവം.
ശനിയാഴ്‌ച വൈകീട്ടോടെ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് ജിജീഷ് കുഴഞ്ഞുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുലവൻ ഒറ്റ വെള്ളാട്ടം കോലമുൾപ്പടെ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിൽ പരിചയസമ്പന്നനായ ജിജീഷ് കുമാരസ്വാമി സ്‌റ്റാൻഡിലെ ഓട്ടോഡ്രൈവർ കൂടിയാണ്.
തെയ്യംകലാകാരൻ സിദ്ധാർഥന്റെ മകനാണ്. മാതാവ്: ലീല. രേണുകയാണ് ഭാര്യ. മകൻ: വിനായകൻ (കാക്കൂർ സരസ്വതി വിദ്യാമന്ദിർ നാലാംക്ളാസ് വിദ്യാർഥി).
Malabar News: നിലമ്പൂർ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും; വികസനം അതിവേഗം