ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി

By News Bureau, Malabar News
leopard-wayanad
Rep. Image
Ajwa Travels

പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതിന് പിന്നാലെ തള്ളപ്പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.

നേരത്തെ കണ്ടെത്തിയ പുലി കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്ത കുഞ്ഞിനെ കൊണ്ടുപോകാൻ എത്തിയില്ല. വനം വകുപ്പ് ജീവനക്കാർ രണ്ട് ദിവസം പുലിക്കുഞ്ഞിനെ കൂട്ടിൽ വെച്ച് കാത്തിരുന്നതിന് ശേഷം തൃശൂർ അകമലയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വീടിന് കുറച്ചകലയുള്ള സൂര്യനഗറിലെ ബാഡ്‌മിന്റണ്‍ കോർട്ടിന് സമീപത്താണ് തള്ളപുലിയെ അവസാനമായി കണ്ടത്. ഇവിടെ നിന്ന് നായയുടെ തലയോട്ടി കണ്ടെടുത്തിരുന്നു. ഇത് പുലി കടിച്ചു കൊന്ന നായയുടേതാണെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Malabar News: കെ റെയിൽ കല്ലുകൾ പിഴുത് റീത്ത്; പ്രതികൾക്ക് പിഴ ചുമത്തി പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE