പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ളാന്റാണിത്.
തീപിടിക്കുമ്പോൾ സ്‌റ്റോറിൽ ജീവനക്കാർ ആരും തന്നെ ഇല്ലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് കൊല്ലങ്കോട്, പാലക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. മലമ്പുഴ അണക്കെട്ടിന് എതിർ വശത്തായാണ് പ്ളാന്റ് സ്‌ഥിതിചെയ്യുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിലാണ് പ്ളാന്റ് പ്രവർത്തിക്കുന്നത്.
Most Read: തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം