Thu, Jan 29, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

പാലക്കാട് സഹകരണ ബാങ്ക് കവർച്ച പ്രത്യേക സംഘം അന്വേഷിക്കും

പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച...

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....

മീൻ പിടിക്കുന്നതിനിടെ അപകടം; റിസർവോയറിൽ വീണ യുവാവ് മരിച്ചു

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെ കുട്ടവഞ്ചി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....

വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വ്യാപക പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നു. സൗജന്യമായി...

മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി റിമാൻഡിൽ

കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലെ ഒന്നാം പ്രതി റിമാൻഡിൽ. മേൽപ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെഎ മുഹമ്മദ്‌ സുഹൈറിനെ...

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം തുടങ്ങുന്ന കേന്ദ്രം...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ട്രെയിൻ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോഗ്രാം കഞ്ചാവ് ആർപിഎഫ് അധികൃതർ പിടികൂടി. സംഭവത്തിൽ തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്‌ക്വാഡ്‌ പിടികൂടിയ ശേഷം നർക്കോട്ടിക്...

കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്‌ധർ

വടകര: കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്‌തത്‌. സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വടകരയിലെ തീരമേഖലയായ...
- Advertisement -