Tag: News From Malabar
നിയന്ത്രണങ്ങൾ മറന്ന് കാസർഗോട്ടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനത്തിരക്ക്
കാസർഗോഡ്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും മറന്ന് കാസർഗോഡ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം ഇരച്ചെത്തുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ പ്രതീക്ഷിച്ച് ഏറെ പേർ എത്തുന്നതാണ് പല കേന്ദ്രങ്ങളിലും...
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വീതികൂട്ടൽ; കരാര്‍ കമ്പനിയോട് പൊട്ടിത്തെറിച്ച് മന്ത്രി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ ഏറ്റെടുത്ത കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപ്പാസിന്റെ വീതികൂട്ടല്‍ പ്രവൃത്തി വൈകുന്നതിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി രോഷാകുലനായത്.
കുണ്ടും...
കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ
കണ്ണൂർ: ജില്ലയിൽ ഇതുവരെ 10,67,543 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,73,984 പേർ ഒന്നാം ഡോസ് വാക്‌സിനും 2,93,559 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 117 സർക്കാർ ആശുപത്രികളിലും 4 സ്വകാര്യ...
കോഴിക്കോട് എംഡിഎംഎ മയക്കുമരുന്നുമായി നാല് പേർ പിടിയില്‍
കോഴിക്കോട്: ജില്ലയിലെ മാങ്കാവ് പൊക്കുന്നില്‍ എംഡിഎംഎ (മെത്താലിന്‍ ഡയോക്‌സി മെത്താ ഫൈറ്റമിന്‍) മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പൊക്കുന്ന് സ്വദേശികളായ മീന്‍ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടില്‍ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂര്‍...
മാതാവിന്റെ ചരമ വാർഷിക ചടങ്ങിന് നീക്കിവച്ച തുകകൊണ്ട് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി അബൂബക്കർ
മലപ്പുറം: മാതാവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി പ്രവാസിയായ വിഎം അബൂബക്കർ. അദ്ദേഹത്തിന്റെ മാതാവ് ഐഷുവിന്റെ ഒന്നാം...
പുഴ കയ്യേറി കരിങ്കൽഭിത്തി നിർമാണം; പഞ്ചായത്തിന്റെ ഉത്തരവിന് പിന്നാലെ പൊളിക്കാൻ തുടങ്ങി
കണ്ണൂർ: ചാണോക്കുണ്ട് പുഴ കയ്യേറി നിർമിച്ച കരിങ്കൽഭിത്തി പൊളിച്ചു തുടങ്ങി. അനധികൃതമായി കെട്ടിയ ഭിത്തി പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെ തുടർന്നാണ് സ്വകാര്യ വ്യക്‌തി പൊളിക്കാൻ തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കരിങ്കൽഭിത്തി പൊളിച്ചുനീക്കുന്നത്.
പുഴയിലെ നീരൊഴുക്കിനു...
കർഷകസമരത്തിന് ട്രേഡ് യൂണിയന്റെ പിന്തുണ; പ്രതിഷേധ സംഗമം നടത്തി
കൽപറ്റ: ഡെൽഹിയിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്‌ത ട്രേഡ് യൂണിയൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂണിയൻ പ്രതിഷേധ സംഗമങ്ങൾ നടത്തി. ജില്ലാതല പരിപാടി കൽപറ്റയിൽ...
പാലക്കാട് ജില്ലയിലും വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ; നിർമാണം പുരോഗമിക്കുന്നു
കാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ നിർമാണം കാഞ്ഞിരപ്പുഴയിൽ പുരോഗമിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്ത് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിലാണ് ചാർജിങ് സ്‌റ്റേഷൻ...





































