പാലക്കാട് ജില്ലയിലും വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ; നിർമാണം പുരോഗമിക്കുന്നു

By News Desk, Malabar News
Representational Image
Ajwa Travels

കാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്​റ്റേഷൻ നിർമാണം കാഞ്ഞിരപ്പുഴയിൽ പുരോഗമിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്ത് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിലാണ് ചാർജിങ് സ്​റ്റേഷൻ സ്‌ഥാപിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിനാണ് നിർമാണ ചുമതല. 142 കിലോവാട്ട് ശേഷിയുള്ള ഫാസ്​റ്റ്​ ചാർജിങ് സംവിധാനമാണ് ഇവിടെയൊരുക്കുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്‌ഥലം വാടകക്കെടുത്താണ് ചാർജിങ് സ്‌റ്റേഷൻ നിർമാണം നടത്തുന്നത്. സ്​റ്റേഷനിൽ നിന്നുള്ള ലാഭവിഹിതം ജലസേചനവകുപ്പിന് ലഭിക്കും.

Also Read: സ്വര്‍ണക്കടത്ത്​; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE