സ്വര്‍ണക്കടത്ത്​; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്

By Syndicated , Malabar News
Arjun Ayanki
Ajwa Travels

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30നാണ് കസ്‌റ്റംസ് സംഘം അർജുനുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. അർജുന്റെ വീട്ടിൽ അടക്കം എത്തിച്ച് തെളിവെടുക്കും.

ഇ​യാളിൽ നിന്ന്​ നഷ്​ടപ്പെ​ട്ടെന്ന്​ പറയുന്ന സ്​മാർട്ട്​ ഫോൺ വീണ്ടെടുക്കുകയാണ്​ ലക്ഷ്യം. ഇതിലെ വാട്‌സ്​ആപ്പ് ചാറ്റുകളും വോയ്​സ്​ ക്ളിപ്പുകളും കേസിൽ വഴിത്തിരിവാകും എന്നാണ് കസ്‌റ്റംസ് പ്രതീക്ഷിക്കുന്നത്. സ്വർണക്കടത്തിന്​ അർജുനു കീഴിൽ കൂടുതൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം​. സ്വർണക്കടത്തിന്റെ പ്രവർത്തനരീതി പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ്​ അന്വേഷണം പുരോഗമിക്കുന്നത്​.

എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതി അര്‍ജുനെ ഈ മാസം ആറുവരെയും മുഹമ്മദ് ​ഷഫീഖിനെ​ അഞ്ചുവരെയും കസ്​റ്റംസ്​ കസ്​റ്റഡിയില്‍ വിട്ടിട്ടുണ്ട്​. ഇത്​ അവസാനിക്കും മുമ്പ്​ പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ്​ അന്വേഷണസംഘം.

Read also: വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE