വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസ്; അർജുൻ ആയങ്കിയ്‌ക്ക് ജാമ്യം

By Trainee Reporter, Malabar News
Arjun_Ayanki
Ajwa Travels

കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിൽ അർജുൻ ആയങ്കിയ്‌ക്ക് ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്‌സ്പ്രസിൽ വെച്ച് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിലാണ് അർജുൻ ആയങ്കിയെ അറസ്‌റ്റ് ചെയ്‌തത്‌. തൃശൂർ റെയിൽവേ പോലീസ് ആയിരുന്നു കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

ജനുവരി 14ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നാഗർകോവിലേക്ക് സെക്കൻഡ് ക്ളാസ് ടിക്കറ്റുമായി കയറിയ അർജുൻ സ്ളീപ്പർ ക്‌ളാസിൽ യാത്ര ചെയ്‌തത്‌ വനിതാ ടിടിഇ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് അർജുൻ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ആയിരുന്നു. നേരത്തെ, സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്‌റ്റിലായിട്ടുണ്ട്.

Most Read: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം; സമിതി രൂപീകരിക്കാൻ ഉത്തരവ്- സുപ്രധാന വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE