കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ

By Desk Reporter, Malabar News
kerala get 5.54 lakh dose vaccine
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഇതുവരെ 10,67,543 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,73,984 പേർ ഒന്നാം ഡോസ് വാക്‌സിനും 2,93,559 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 117 സർക്കാർ ആശുപത്രികളിലും 4 സ്വകാര്യ ആശുപത്രികളിലുമായി 121 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇന്ന് മാത്രം 32,475 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 5,07,942 പുരുഷൻമാരും 5,59,426 സ്‌ത്രീകളും വാക്‌സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

60 വയസിന് മുകളിൽ പ്രായമുള്ള 4,69,889 പേർ വാക്‌സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 3,65,135 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 2,32,519 പേർ വാക്‌സിനേഷൻ നടത്തി.

അതേസമയം, ജില്ലയിൽ ഇന്ന് 675 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 603 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേർ രോഗമുക്‌തി നേടിയപ്പോൾ 21 കോവിഡ് മരണങ്ങളും ഇന്ന് ജില്ലയിൽ സ്‌ഥിരീകരിച്ചു.

Most Read:  ജനവാസ മേഖലയിൽ കാട്ടുപോത്ത്; ഭീതിയിൽ കരുവാരക്കുണ്ടുകാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE