Tag: News From Malabar
ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും
പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...
കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു
ചട്ടിപ്പറമ്പ: കോവിഡ് വ്യാപനം തടയുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും കോഡൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വാർ റൂം തുറന്നു. 24 മണിക്കൂർ സേവനം ഇവിടെ ലഭിക്കും.
ഡോക്‌ടർ, നഴ്‌സ്, മെഡിക്കൽ...
റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം
പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം...
വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി
ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല.
എട്ടുമണിയോടെ...
ജില്ലാ ആശുപത്രിയുടെ മുഴുവൻ ഒപികളും മെഡിക്കൽ കോളേജിലേക്ക്
പാലക്കാട്: ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ഒപി വിഭാഗം പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനമായി. കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, സൈക്യാട്രി ഐപി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ...
നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ
മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
ഓക്‌സിജൻ പ്‌ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും
മഞ്ചേരി: ഓക്‌സിജൻ പ്‌ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്‌സിജൻ (എൽപിഎം) ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റിന്റെ പണി യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ...
മണി ചെയിൻ മാതൃകയിൽ 48 കോടിയുടെ തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: മണി ചെയിൻ മാതൃകയിൽ 48 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്‌നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദിനെയാണ് (28) കാസർഗോഡ് ഡിവൈഎസ്‍പി പിപി...






































