കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു

By News Desk, Malabar News
covid
Representational image
Ajwa Travels

ചട്ടിപ്പറമ്പ: കോവിഡ് വ്യാപനം തടയുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും കോഡൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വാർ റൂം തുറന്നു. 24 മണിക്കൂർ സേവനം ഇവിടെ ലഭിക്കും.

ഡോക്‌ടർ, നഴ്‌സ്, മെഡിക്കൽ വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് വാർ റൂമിലുണ്ടാവുക. രോഗികൾക്കാവശ്യമെങ്കിൽ ആംബുലൻസ് സേവനവും മരുന്നുകളും ലഭ്യമാകും.

വീട്ടിൽനിന്ന് മാറിനിൽക്കേണ്ട കോവിഡ് രോഗികൾക്കായി കോഡൂരിലെ കുട്ടിശ്ശേരിക്കുളമ്പ് ജിഎംഎൽപി സ്‌കൂളിൽ പ്രാഥമിക ചികിൽസാ കേന്ദ്രവും പ്രവർത്തിച്ചു വരുന്നുണ്ട്. വാർ റൂമിന്റെ സേവനം ഉപയോഗപ്പെടുത്താനായി വിളിക്കാവുന്ന നമ്പർ 8075402434, 8281041434.

Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE