കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

By Trainee Reporter, Malabar News
Malappuram-covid cases
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം , കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് കോവിഡ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്‌ധ സമിതി ചൂണ്ടിക്കാണിച്ചു.

രാജ്യത്താകമാനം 24 സംസ്‌ഥാനങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്‌ധ സമിതി പറയുന്നു. സംസ്‌ഥാനങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവിൽ പതിനഞ്ച് ശതമാനമാണ് ഈ സംസ്‌ഥാനങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്നും സമിതി വ്യക്‌തമാക്കി.

അതേസമയം, ഗോവ (48.5), ഹരിയാന (36.1), പുതുച്ചേരി (34.9), പശ്‌ചിമ ബംഗാൾ (33.1) എന്നിങ്ങനെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുകയാണ്. കർണാടക, ഡെൽഹി, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 29.9 ശതമാനമാണെന്നും വിദഗ്‌ധ സമിതി വ്യക്‌തമാക്കി.

Read also: കോവിഡ് വ്യാപനം; ഗോവയിൽ സമ്പൂർണ കര്‍ഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE