കോവിഡ് വ്യാപനം; ഗോവയിൽ സമ്പൂർണ കര്‍ഫ്യൂ

By Syndicated , Malabar News
Pramod savanth_Malabar news
Ajwa Travels

പനാജി: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ 1 മണിവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി 7 മണി വരെയാണ് ഹോം ഡെലിവറി സർവീസുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ മെഡിക്കൽ സ്‌റ്റോറുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണമില്ല.

ഗോവയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. എന്നാൽ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം തള്ളിയിട്ടില്ലെന്നും ദിവസങ്ങൾക്കകം തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE