സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

By Trainee Reporter, Malabar News
Mamata-Banarjee
Ajwa Travels

ന്യൂഡെൽഹി: വാക്‌സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു.

നിലവിൽ വാക്‌സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്‌ത വിലകൾ ഇല്ലാതാക്കണമെന്ന് മമത ഹരജിയിൽ ആവശ്യപ്പെട്ടു. വാക്‌സിനുകൾ സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണമെന്നും മമത ഹരജിയിൽ പറയുന്നുണ്ട്. ബംഗാളിന്റെ മുഖ്യമന്ത്രിയായി മൂന്നാം തവണ ചുമതലയേറ്റ ശേഷം മമത നടത്തുന്ന ആദ്യ നിയമ പോരാട്ടമാണിത്.

തിങ്കളാഴ്‌ച വാക്‌സിൻ നയം സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും. വാക്‌സിന്റെ വില സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Read also: കൈത്താങ്ങായി കുവൈറ്റും; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE