പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 30 വരെ കർഫ്യൂ നീട്ടി. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. മരുന്നു കടകൾക്കും പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവ പ്രവർത്തിക്കില്ലെന്ന് മുഖ്യന്ത്രി വ്യക്തമാക്കി. അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
Read also: നക്സലുകളെ ചെറുക്കാൻ ഛത്തീസ്ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്സ്