ഗോവയിൽ കോവിഡ് കർഫ്യൂ വീണ്ടും നീട്ടി

By News Desk, Malabar News
covid india
Ajwa Travels

പനാജി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ്​ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്​. ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്താണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകൾ ഗോവ സർക്കാർ നൽകിയിട്ടുണ്ട്​.

പഞ്ചായത്ത്​, മുൻസിപ്പൽ മാർക്കറ്റുകൾ തുറക്കാനുള്ള അനുമതിയാണ്​ നൽകിയത്​. ഗോവയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്​ പഞ്ചായത്ത്​, മുൻസിപ്പൽ മാർക്കറ്റുകൾ. വിവാഹ ചടങ്ങിൽ 50 പേർക്ക്​ പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്​.

18 വയസ്​ കഴിഞ്ഞ എല്ലാവരും അടുത്തുള്ള വാക്​സിൻ കേന്ദ്രത്തിലെത്തി വാക്​സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. നേരത്തെ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾ ഗോവ സർക്കാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ 472 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 15 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

Also Read: കോവിഡ് ഇന്ത്യ; 1,32,062 രോഗമുക്‌തി, 80,834 രോഗബാധ, 3,303 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE