കോവിഡ് ഇന്ത്യ; 1,32,062 രോഗമുക്‌തി, 80,834 രോഗബാധ, 3,303 മരണം

By Staff Reporter, Malabar News
covid india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2,94,39,989 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,062 പേർ കൂടി രോഗമുക്‌തി നേടിയപ്പോൾ 3,303 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് മരണസംഖ്യ ഉയരുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

നിലവിൽ 10,26,159 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെയായി 2,80,43,446 ആളുകളാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 3,70,384 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. തുടർച്ചയായ 20 ദിവസവും 10 ശതമാനത്തിൽ താഴെയാണ് പോസിറ്റിവ് നിരക്ക്. രോഗമുക്‌തി നിരക്ക് 95.26 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 25,31,95,048 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്‌.

Read Also: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടിയിട്ട് ഒരു മാസം; പശുക്കളെ ലേലം ചെയ്യാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE