Tag: News From Malabar
വീടുപണിക്കിടെ സൺഷെയ്‌ഡ് തകർന്ന് തൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ ഇരിയ നിവാസികൾ
രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്‌ടങ്ങൾക്ക്...
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ...
ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ; പ്രതിഷേധ പ്രകടനം നടത്തി വ്യാപാരികളും പ്രദേശവാസികളും
കണ്ണൂർ: മാസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധവുമായി ആലക്കോട്ടെ വ്യാപാരികളും പ്രദേശവാസികളും. ശുദ്ധജല വിതരണം പുനഃസ്‌ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്‌ഥക്കെതിരെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
വാട്ടർ അതോറിറ്റിയുടെ കീഴിൽ...
ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ
പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്....
പുഴകളും തോടും വരണ്ടു; മലയോര മേഖലയിൽ കടുത്ത വരൾച്ച ഭീഷണി
നാദാപുരം: പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജലവിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും മിക്കയിടങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും...
കയ്യൂർ-ചീമേനിയുടെ ദാഹമകലും; കാക്കടവിൽ സ്‌ഥിരം തടയണ പൂർത്തിയാകുന്നു
ചീമേനി: ഏഴിമല നാവിക അക്കാദമിയുടെയും കയ്യൂർ-ചീമേനിയുടെയും ദാഹമകറ്റാൻ കാക്കടവിൽ സ്‌ഥിരം തടയണ യാഥാർഥ്യമാകുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്‌ഥാന സർക്കാരിന്റെ തടയണ നിർമാണം. ഒൻപതര കോടി രൂപയാണ് ആകെ ചെലവ്.
ഇതുവരെ...
റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി
ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ് പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന്...
സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങ്; 75 ബസുകൾ നാളെ കാരുണ്യ സർവീസ് നടത്തും
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ ഒരു കൂട്ടം ബസ് ജീവനക്കാരും ഉടമകളും. തിങ്കളാഴ്‌ച 'കാരുണ്യ സർവീസ്' നടത്താനാണ് ഇവരുടെ തീരുമാനം. 75ലധികം ബസുകളാണ് ഈ കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. അന്നേ...




































