പുഴകളും തോടും വരണ്ടു; മലയോര മേഖലയിൽ കടുത്ത വരൾച്ച ഭീഷണി

By News Desk, Malabar News
Ajwa Travels

നാദാപുരം: പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജലവിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും മിക്കയിടങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും ജല ലഭ്യത കുറയുന്നതിന് കാരണമാകുന്നുണ്ട്.

മയ്യഴി പുഴയുടെ ഉൽഭവ കേന്ദ്രമായ വിലങ്ങാട് പുഴയുടെ പല ഭാഗങ്ങളും വരണ്ടു. പുഴയിലെങ്ങും ഉരുളൻ കല്ലുകളാണ്. വാളൂക്ക്, വിലങ്ങാട് ടൗൺ, ഉരുട്ടി, പാനോം ഭാഗങ്ങളിലാണ് വരൾച്ച കാര്യമായി ബാധിച്ചത്. വിലങ്ങാട് ജല വൈദ്യുത പദ്ധതി പ്രദേശത്തും വെള്ളമില്ല. ഇവിടെ വൈദ്യുതി ഉൽപാദനം നിർത്തിയിട്ട് ആഴ്‌ചകളായി. ജൂണിൽ മഴ ലഭിച്ചതിന് ശേഷം മാത്രമേ ഉൽപാദനം തുടങ്ങാൻ സാധിക്കുകയുള്ളൂ.

Also Read: സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE