റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി

By News Desk, Malabar News
Representational Image
Ajwa Travels

ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ്‌ പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന് പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടമായി കൂട്ടമായി എത്തി പാലത്തിൽ നിന്ന് തെങ്ങ് നീക്കം ചെയ്‌തു.

തൊഴിലാളികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്. മാതൃകയായി പ്രവർത്തിച്ച തൊഴിലാളികളെ ചെറുവത്തൂർ പഞ്ചായത്ത് അംഗം എം മഞ്‌ജുഷയും പൊതുപ്രവർത്തകരും അഭിനന്ദിച്ചു.

Also Read: നിശ്‌ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE