Tag: News From Malabar
മാതാവ് കൊന്ന് കുഴിച്ചുമൂടി; നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം: താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. പോസ്‌റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്ന് ദിവസം മുൻപ്...
തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം...
പുൽപ്പള്ളിയെ ഭീതിയിലാഴ്‌ത്തിയ കടുവ പിടിയിൽ; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
വയനാട്: പുൽപ്പള്ളിയെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്ന കടുവയാണ് ഇന്ന് രാവിലെ കെണിയിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാസം ആദ്യം മുതലാണ്...
മലപ്പുറത്ത് കെഎസ്ആർടിസി നിയന്ത്രണം തെറ്റി മറിഞ്ഞു; അന്വേഷണം തുടങ്ങി
മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മൽസര ഓട്ടത്തിനിടെ ആയിരുന്നു അപകടം. 18 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്വകാര്യ...
പാലക്കാട് വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...
17 വയസുകാരി ചാലിയാറിൽ മരിച്ച സംഭവം; കരാട്ടെ അധ്യാപകൻ അറസ്‌റ്റിൽ
മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം...
വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി
കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....






































