Tag: News From Malabar
സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫുട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ബ്രിഡ്‌ജിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായാണ് ഓവർ ബ്രിഡ്‌ജ്...
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...
വ്യാപാരിയുടെ മരണം; കെട്ടിടത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോർപറേഷൻ
കോഴിക്കോട്: കെട്ടിടത്തിന്റെ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോട് സെഞ്ച്വറി ബിൽഡിങ്ങിനെതിരെ അനധികൃത നിർമാണത്തിനാണ് നടപടിയെടുക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനം നടന്നതായി അധികൃതർ വ്യക്‌തമാക്കി.
തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ...
ഹത്രസും വാളയാറും ഒരുപോലെ, രണ്ടും ഭരണകൂട ഭീകരത; ചെന്നിത്തല
പാലക്കാട്: ഉത്തർപ്രദേശിലെ ഹത്രസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി മാതാവ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; പ്രതികളെ പിടികൂടാതെ പോലീസ്
മലപ്പുറം: യുവാവിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അലംബാവം കാണിക്കുന്നുവെന്ന് ആരോപണം. മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയും കുടുംബവുമാണ് തിരൂരങ്ങാടി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ പ്രതികളെ പോലീസ്...
വീട് പൊളിക്കാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നീക്കം രാഷ്‌ട്രീയ പ്രേരിതം
കോഴിക്കോട്: വീട് പൊളിക്കണം എന്നാവശ്യപ്പെട്ട് തനിക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി എംഎൽഎ. നഗരസഭയിൽ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ലെന്നും വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടനിർമ്മാണ ചട്ടം...
കെഎം ഷാജിയുടെ വീട് പൊളിച്ചു മാറ്റാൻ കോർപ്പറേഷന്റെ നോട്ടീസ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ്. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതിന് കോഴിക്കോട് കോർപ്പറേഷനാണ് നോട്ടീസ് നൽകിയത്. പ്ളാനിലെ അനുമതിയേക്കാൾ വിസ്‌തീർണം കൂട്ടിയാണ് വീട് നിർമ്മിച്ചതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു....
കണ്ണഞ്ചേരിയിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 25 വർഷത്തോളം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിന് സമീപത്തെ ഓടു മേഞ്ഞ കെട്ടിടമാണ് പൊടുന്നനെ തകർന്നത്. രാത്രി 8.15 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ...






































