അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു

By Desk Reporter, Malabar News
theft_2020-Nov-03
Representational Image
Ajwa Travels

തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

എട്ടു മാസമായി അഷ്റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം. എല്ലാമാസവും അഷ്‌റഫ് വീട്ടിൽ എത്താറുണ്ട്. എന്നാൽ, കഴിഞ്ഞ മാസം എത്തിയിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്‌ടാക്കൾ വീടിനകത്ത് കടന്നത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി.

Malabar News:  മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE