പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു

By Desk Reporter, Malabar News
death_2020-Nov-03
Representational Image
Ajwa Travels

കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ – റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഞായറാഴ്‌ച രാത്രി മാതാവിനോടൊപ്പം അയൽവാസിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിയക്ക് പാമ്പ് കടിയേറ്റത്.

ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോ​ഗ്യ നില വഷളായതോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്. നാറാത്ത് എഎൽപി സ്‌കൂൾ ഒന്നാം ക്ളാസ് വിദ്യാർഥിനിയാണ്. മൃതദേഹം വൈകിട്ട് ആറ് മണിയോടെ വീട്ടിലെത്തിക്കും.

Malabar News:  സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE