സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

By News Desk, Malabar News
First Escalator Bridge In Kozhikode
Escalator OverBridge

കോഴിക്കോട്: സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫുട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ബ്രിഡ്‌ജിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായാണ് ഓവർ ബ്രിഡ്‌ജ്‌ നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.35 കോടി ചെലവിലാണ് പാലം നിർമിച്ചതും നടപ്പാതകൾ നവീകരിച്ചതും.

Kozhikode News: കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

സമാനതകളില്ലാതെ ഒട്ടേറെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോഴിക്കോട് കോർപറേഷന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഏഴ് നിലകളുള്ള കെട്ടിടസമുച്ചയം നിർമിച്ചതും ഞെളിയൻ പറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE