കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

By News Desk, Malabar News
malabarnews-kappad
Kappad Beach
Ajwa Travels

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാപ്പാട് ബീച്ച് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ. പ്രകൃതി സൗഹൃദ ബീച്ചുകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്‍ട്ര ബഹുമതിയായ ബ്ളൂ ഫ്ളാ‌ഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്.

Malabar News: രാജാജി റോഡിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഇവിടെ വാഹന പാര്‍ക്കിങ്ങിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സര്‍വകക്ഷി യോഗം നടന്നിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും മുച്ചക്ര/ നാലുചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും ബസ്/ ഹെവി വാഹനങ്ങള്‍ക്ക് 50 രൂപയും മണിക്കൂറിന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവേശനം മാത്രം അനുവദിക്കുന്ന സ്‌റ്റാന്‍ഡേര്‍ഡ് ടിക്കറ്റിന് തദ്ദേശവാസികളില്‍ നിന്നും 10 രൂപയും മറ്റുള്ളവരില്‍ മുതിര്‍ന്നവരില്‍ നിന്നും 50 രൂപയും കുട്ടികളില്‍ നിന്ന് 25 രൂപയും ഈടാക്കും. കടലില്‍ കുളിക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുന്ന പ്രീമിയം ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയും വിദേശ പൗരന്‍മാരില്‍ മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 75 രൂപയുമാണ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE