രാജാജി റോഡിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

By Staff Reporter, Malabar News
malabar image_malabar news

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവില്‍ രാജാജി റോഡില്‍ പുതിയ ബസ് സ്‌റ്റാന്റിന് സമീപം നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും.

രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്‌റ്റാന്റിലേക്ക് പ്രവേശിക്കാന്‍ കഴിയും വിധത്തിലാണ് എസ്‌കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പൊതുറോഡില്‍ ഒരുങ്ങുന്ന ആദ്യ സംവിധാനമാണിത്.

നടപ്പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37മീറ്റര്‍ നീളവുമുണ്ട്. ഇതിന്റെ മേല്‍ക്കൂരയില്‍ ഷീറ്റും പാലത്തിന്റെ ഭിത്തികളില്‍ ഗ്‌ളാസുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്‌കലേറ്ററിലും കയറാം. കൂടാതെ നടപ്പാലത്തില്‍ ഒരേസമയം 300 പേര്‍ക്കും കയറാന്‍ സാധിക്കും. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്‌ഥാനവും 20 ശതമാനം കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. .

റോഡിന്റെ വീതിയേറിയ ഭാഗത്ത് പാര്‍ക്കിംഗിന് സൗകര്യവുമൊരുക്കും. നടപ്പാലത്തിനടിയില്‍ ഇരുവശത്തുമായി 1140 ചതുരശ്ര അടി സ്‌ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. കൂടാതെ രാജാജി റോഡില്‍ പഴയ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ മാറ്റി പകരം പുതിയ ഡിവൈഡറുകള്‍ സ്‌ഥാപിക്കുന്ന ജോലിയും ഇരുവശങ്ങളിലും നടപ്പാതകളുടെ കൈവരികളുടെ നവീകരണവും അവസാന ഘട്ടത്തിലാണ്.

Read Also: കേരളത്തിന് ഇന്ന് 64 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2019 ഫെബ്രുവരിയില്‍ നടപ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു എങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലക്കുകയായിരുന്നു. കൂടാതെ ചൈനയില്‍ നിന്ന് എസ്‌കലേറ്റര്‍ എത്താന്‍ ആറുമാസത്തോളം വൈകുകയും ചെയ്‌തിരുന്നു. നേരത്തെ 2020 ജൂണ്‍ മാസത്തോടെ ഉല്‍ഘാടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ചടങ്ങില്‍ മന്ത്രി എസി മൊയ്‌തീന്‍ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ല കളക്‌ടര്‍ എസ് സാംബശിവ റാവു എന്നിവര്‍ പങ്കെടുക്കും. കൂടാതെ കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് പുരിയുടെ സന്ദേശവും ചടങ്ങിലുണ്ടാകും.

Read Also: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE