തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കും, തിയേറ്ററുകള്‍ 10 മുതല്‍

By Staff Reporter, Malabar News
Edappadi palaniswami image_malabar news
Tamlilnadu CM Edappadi palaniswami
Ajwa Travels

ചെന്നൈ: സംസ്‌ഥാനത്തെ ഒന്‍പതാം ക്‌ളാസ് മുതലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തീരുമാനമായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. അതേസമയം ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത് തുടരും.

കൂടാതെ 50 ശതമാനം സീറ്റുകള്‍ അനുവദിച്ച് തിയേറ്ററുകള്‍ക്ക് 10 മുതല്‍ തുറക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കി. മാത്രവുമല്ല മൃഗശാലകള്‍, അമ്യൂസ്‌മെന്റ്, എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവക്കും നവംബര്‍ 10 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാകും.

മത, സമുദായ, സാംസ്‌കാരിക സമ്മേളനങ്ങള്‍ നവംബര്‍ 16 മുതല്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള ജിമ്മുകളില്‍ ഞായറാഴ്ച മുതല്‍ 60 വയസ് വരെ ആളുകള്‍ക്കും അനുമതി ലഭിക്കും.

കൂടാതെ വിവാഹങ്ങള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും നൂറോളം പേര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു.

സിനിമ, ടെലിവിഷന്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ല്‍ നിന്ന് 150 ആയും ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം പുതുക്കിയ ഇളവുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമാവില്ലെന്നും ഉത്തരവില്‍ വ്യക്‌തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ സംസ്‌ഥാനത്ത് 23,532 സജീവ കോവിഡ് കേസുകളാണ് ഉള്ളത്.

Read Also: തമിഴ്‌നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE