ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്‌ച രാത്രി 11.15ഓടെയായിരുന്നു മരണപ്പെട്ടത്.
ഒക്‌ടോബര്‍ 13നാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
2006 മുതല്‍ പാപനാശം നിയമസഭാംഗമാണ് തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ്. 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹം ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്‌ഥാനമേറ്റു. പിന്നീട് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും ഇദ്ദേഹം കൃഷി മന്ത്രിയായി തുടര്‍ന്നു.
Read Also: എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു