കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മകന് അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഓണ്‍ലൈന്‍ വഴി നല്‍കുമെന്ന് എ എന്‍ രാധാകൃഷ്ണന് പറഞ്ഞു. സിപിഐഎം അംഗമായിരുന്നു എന്ന് അവകാശപ്പെടുന്ന എബ്രഹാം ലോറന്‍സ് പാര്‍ട്ടിയുടെ ഏത് ഘടകത്തിലാണ് അംഗത്വമെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബിജെപി പോലൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് എം എം ലോറന്‍സ് പറഞ്ഞു. എബ്രഹാം ലോറന്‍സ് നിലവില്‍ സിപിഐഎം അംഗമല്ലെന്നും സിപിഐഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും ലോറന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Read also: സഞ്ചാരികളുടെ ആശ്വാസദിനം; സംസ്ഥാനത്ത് ബീച്ചുകളും പാര്‍ക്കുകളും നാളെ തുറക്കും