തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്‌ഥാനാർഥി മരണപ്പെട്ടു

By Staff Reporter, Malabar News
madhava rao
മാധവ റാവു
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി ആയായിരുന്ന മാധവ റാവുവാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവ റാവുവിന് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌.

കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ആരോഗ്യസ്‌ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് ബാധിക്കുന്നതിന് മുൻപ് വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്നു മാധവറാവു. തമിഴ്‌നാട്ടിലും കേരളത്തിനൊപ്പം തന്നെയായിരുന്നു വോട്ടെടുപ്പ്. അതേസമയം മാധവ റാവുവിന്റെ മരണത്തെതുടർന്ന് റീപോളിംഗ് നടത്തില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാധവ റാവു വിജയിക്കുന്ന പക്ഷം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നും അധികൃതർ വ്യക്‌തമാക്കി.

 Read Also: ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE