ചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന തമിഴ് സിനിമാ സംവിധായകന്‍ തമിര അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന തമിര ‘ആണ്‍ ദേവതെയ്, ‘റെട്ടൈ സുഴി’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
ഇദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കോവിഡ് സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തമിര മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നലെയോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയും ആയിരുന്നു.
കോവിഡ് മൂലം തമിഴ് സിനിമയില്‍ നിന്നും വരുന്ന രണ്ടാമത്തെ വിയോഗ വാര്‍ത്തയാണ് തമിരയുടേത്. നേരത്തെ തമിഴ് നടന്‍ ഫ്‌ലോറന്റ് സി പെരേരിയും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
Read Also: ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം