തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി രംഗങ്ങളില്‍ കേരളത്തിന് മാതൃകാ സ്‌ഥാനത്തെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്ക് വെക്കാം, മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് മുമ്പോട്ടു പോകാമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവിയെന്നും ആശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് –