വ്യാപാരിയുടെ മരണം; കെട്ടിടത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോർപറേഷൻ

By News Desk, Malabar News
Merchant Death
സംഭവസ്‌ഥലം അധികൃതർ പരിശോധിക്കുന്നു
Ajwa Travels

കോഴിക്കോട്: കെട്ടിടത്തിന്റെ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോട് സെഞ്ച്വറി ബിൽഡിങ്ങിനെതിരെ അനധികൃത നിർമാണത്തിനാണ് നടപടിയെടുക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനം നടന്നതായി അധികൃതർ വ്യക്‌തമാക്കി.

തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജി കഴിഞ്ഞ ശനിയാഴ്‌ചയാണ് സെഞ്ച്വറി കോംപ്ളക്‌സിലെ വലിയ ദ്വാരത്തില്‍ വീണ് മരിച്ചത്. കെട്ടിടത്തിലേക്ക് സാധനങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള സൗകര്യത്തിനായാണ് ഒന്നാം നിലയില്‍ നിന്ന് ഭൂഗര്‍ഭ നിലയിലേക്ക് ദ്വാരം നിര്‍മിച്ചത്. നേരത്തെ ഉണ്ടായിരുന്നകൈവരികൾ എടുത്തുമാറ്റിയായിരുന്നു നിർമാണം.

Also Read: ഉറവിടമറിയാത്ത കേസുകൾ കൂടുന്നു; കോവിഡ് ചട്ടലംഘനത്തിന് ഇനി ശിക്ഷ

എന്നാൽ, കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ കോർപറേഷന്റെ അനുമതി ഇല്ലാതെയാണ് ഭൂഗർഭ ദ്വാരം നിർമിച്ചതെന്ന് കോർപറേഷൻ എഞ്ചിനീയർ വ്യക്‌തമാക്കി. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെയാണ് ചട്ട ലംഘനത്തിന് കോർപറേഷൻ നടപടിയെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE