Tag: News From Malabar
കാസർഗോഡ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പള്ളം: കാസർഗോഡ് പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം....
മലപ്പുറത്ത് മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്
മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്‌പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ,...
കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ) വിജിലൻസ് പിടിയിൽ. ഫറോക്ക് സബ് ആർടി ഓഫീസിലെ എംവിഐ. വിഎ അബ്‌ദുൽ ജലീലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ വിജിലൻസിന്റെ പിടിയിലായത്. ഫറോക്കിൽ...
ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്‌റ്റിൽ
ബത്തേരി: ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്‍മഹത്യാ പ്രേരണാകുറ്റത്തിന് നൂൽപ്പുഴ പോലീസ് കഴിഞ്ഞ ദിവസം...
നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
മലപ്പുറം: നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം...
ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് കരടിയെ പട്രോളിങ് ടീം പിന്തുടർന്ന് നെയ്‌ക്കുപ്പ വനത്തിലേക്ക് കയറ്റിവിട്ടത്. 90 മണിക്കൂറാണ് ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്....
സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; നാല് അധ്യാപകർക്ക് സസ്‌പെൻഷൻ
മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് രാത്രിയുടെ മറവിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ...
പെൻഷൻ മുടങ്ങി; സാമ്പത്തിക ബുദ്ധിമുട്ടിലായ വയോധികൻ തൂങ്ങി മരിച്ചു
കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടത്....





































