Tag: News From Malabar
ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം...
വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി...
കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം
ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ...
ഐസിയു പീഡനക്കേസ്; കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്
കോഴിക്കോട്: ഐസിയു പീഡന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ റിപ്പോർട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്നും മെഡിക്കൽ...
ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റപണിക്കിടെ അപകടം; ഒരാൾ മരിച്ചു
കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്....
കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ...
ബസിൽ നിന്ന് വീണു വിദ്യാർഥിനിക്ക് പരിക്ക്; കണ്ടിട്ടും ബസ് നിർത്താതെ പോയതായി ആക്ഷേപം
പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ...
ക്‌ളാസ് മുറിയിൽ പെപ്പർ സ്‌പ്രേ പ്രയോഗം; 15 വിദ്യാർഥികൾ ആശുപത്രിയിൽ
കണ്ണൂർ: ക്‌ളാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്‌എബിടിഎം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്‌കൂളിന്റെ ഒന്നാം...





































