മലപ്പുറം: കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്‌ദു റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനാന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാദിനും (17) ഇതേ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റിട്ടുണ്ട്. ഷംനാദ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ സ്‌ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.
Most Read| മിഷോങ് ചുഴലിക്കാറ്റ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി- ചെന്നൈയിൽ ആരും പുറത്തിറങ്ങരുത്