കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയും ആദരിച്ച ചടങ്ങ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ഉൽഘാടനം ചെയ്‌തു

By Trainee Reporter, Malabar News
madhupal
ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി ഫറോക്കിൽ സംഘടിപ്പിച്ച കലാകാര സംഗമം നടൻ മധുപാൽ ഉൽഘാടനം ചെയ്യുന്നു

ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.

നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലാകാര സംഗമം, സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉൽഘാടനം ചെയ്‌തു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഗമം.

madhupal
മധുപാലിനെ ചടങ്ങിൽ ആദരിക്കുന്നു

ബേപ്പൂർ മണ്ഡലം സംഘാടക സമിതി ഉപാധ്യക്ഷൻ ടി രാധാഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫറോക്ക് നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷ കെപി സുലൈഖ, കൗൺസിലർമാരായ കെ കമറു ലൈല, പിഎൽ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

മോഹനൻ പൈക്കാട്ട് സ്വാഗതവും മണ്ഡലം നോഡൽ ഓഫീസർ വികെ ഹാഷിം ചടങ്ങിൽ നന്ദിയും പറഞ്ഞു. തുടർന്ന്, നൃത്തസംഗീത ശിൽപ്പം, നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Tech| അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE