Tag: News From Malabar
കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; കാസർഗോഡ് വിദ്യാർഥി മുങ്ങി മരിച്ചു
കാസർഗോഡ്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. കാസർഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം....
കണ്ണൂരിലെ ഹോട്ടലുകളിൽ റെയ്‌ഡ്; കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂർ: നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്‌പോട്ട്, കഫെ മൈസോൺ, ഫുഡ് ബേ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ...
പ്രതിയുടെ പേന അടിച്ചുമാറ്റി; സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ
പാലക്കാട്: കാപ്പാ കേസ് പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന അടിച്ചുമാറ്റിയ പരാതിയിൽ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയ കുമാറിനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട്...
കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെട്ട വന്ദേഭാരതിനാണ് 3.43നും 3.49നും ഇടയിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. സി8 കോച്ചിന്റെ ചില്ലുകൾ...
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു യുവാക്കൾ
വയനാട്: മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന...
കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അവശിഷ്‌ടങ്ങൾ വിദഗ്‌ധ പരിശോധനക്ക് അയച്ചു
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. പോസ്‌റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്. അഴുകിയ ശരീരഭാഗങ്ങൾ പലയിടത്തായി ചിതറി കിടന്നത് മൃഗങ്ങൾ കടിച്ചു കൊണ്ടിട്ടതാകാം എന്നാണ്...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
വയനാട്: ജില്ലയിലെ ബേഗൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ബേഗൂർ കോളനിയിലെ സോമൻ(60) ആണ് മരിച്ചത്. കാട്ടിൽ ആടിനെ മേയ്‌ക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്‌ഥലത്ത് വെച്ച്...
പരിയാരത്ത് പോക്‌സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ
കണ്ണൂർ: പരിയാരത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. ചെറുതാഴം കള്ളംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂദനനെ (43) ആണ് പോക്‌സോ വകുപ്പുകൾ ചുമത്തി...






































