കണ്ണൂർ: തളാപ്പ് എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമാണ് കൂട്ടിയിച്ചത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മനാഫും ലത്തീഫും. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, എറണാകുളം ഊന്നുകല്ലിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. കുട്ടി ആത്‍മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ചിൽഡ്രൻസ് ഹോമിൽ താമസിച്ചു പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ് ലാൻഡിങ് 23ന്