ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ്‌ ലാൻഡിങ് 23ന്

അതേസമയം, റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ലാൻഡിങ് പ്രതിസന്ധിയിലായി. ലാൻഡിങ്ങിനു മുന്നോടിയായി നടത്തേണ്ട ഭ്രമണപഥംമാറ്റം ഇതുവരെ പൂർത്തിയാക്കാൻ പേടകത്തിനായില്ല.

By Trainee Reporter, Malabar News
chandrayaan-3-Orbit raising
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്‌തത്‌. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും 134 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലെത്തി.

ഇനി സോഫ്റ്റ്‌ ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകിട്ട് 5.45ന് ആണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ നടക്കുക. അതേസമയം, റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ലാൻഡിങ് പ്രതിസന്ധിയിലായി. ലാൻഡിങ്ങിനു മുന്നോടിയായി നടത്തേണ്ട ഭ്രമണപഥംമാറ്റം ഇതുവരെ പൂർത്തിയാക്കാൻ പേടകത്തിനായില്ല. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥം മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ, ഇത് നടന്നിട്ടില്ല.

സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ചു വരികയുമാണെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മുൻ നിശ്‌ചയിച്ചത് പോലെ നാളെ സോഫ്റ്റ് ലാൻഡിങ് നടക്കില്ല. ഓഗസ്‌റ്റ് 11ന് വിക്ഷേപിച്ച പേടകം ഓഗസ്‌റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്‌ടമായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, റഷ്യ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.

Most Read| പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE