കണ്ണൂർ: നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്‌പോട്ട്, കഫെ മൈസോൺ, ഫുഡ് ബേ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്.
ഓണാഘോഷത്തോടനുബന്ധിച്ചു കണ്ണൂർ കോർപ്പറേഷൻ വകുപ്പിനെ സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പഴകിയ ഭക്ഷണം പിടികൂടിയ നാല് സ്‌ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഈ ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കും.
Most Read| റേഡിയോ ജോക്കി രാജേഷ് കൊലപാതകം; രണ്ടു പ്രതികൾക്ക് ജീവപര്യന്തം