Wed, Jan 28, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

ആൾക്കൂട്ട ആക്രമണം; മലപ്പുറത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു- 8 പേർ കസ്‌റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം....

മലപ്പുറത്ത് വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിനിടെ ആണ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ...

സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; കായികാധ്യാപകൻ അറസ്‌റ്റിൽ

പാലക്കാട്: ചാലിശ്ശേരിയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. പെരുമണ്ണൂർ സ്വദേശിയായ മുബഷീർ (23) ആണ് പിടിയിലായത്. രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ മലപ്പുറത്ത് നിന്നാണ് ചാലിശ്ശേരി...

കണ്ണൂരിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു....

കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം. കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കാസർഗോഡ് മാർക്കറ്റിൽ വെച്ച് ഒരാളെ കുത്തിയ ശേഷമാണ് ഇയാൾ ഓടി ജനറൽ...

കണ്ണൂർ കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു

കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകൽ വെൽഡിങ് ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. തീപിടിത്ത സമയത്ത് ബോട്ടിൽ ആരും...

ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്‌റ്റ് ഓഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസുള്ള മകൾ പ്രാർഥന എന്നിവരാണ്...

എലത്തൂരിൽ വാഹനാപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: എലത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. എലത്തൂർ കോരപ്പുഴ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അച്ഛനും മകനും മരിച്ചത്. വെസ്‌റ്റ്‌ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24), മകൻ അൻവിഖ്...
- Advertisement -